എന്റെ ചിത്രമെഴുത്ത്‌ -ഭൂതവും ഭാവിയും

ചെറുപ്പംമുതലേ ചിത്രം വരയില്‍ താത്പര്യമുണ്ടായിരുന്നു എനിക്ക്. ഒരു പക്ഷെ വിശ്വകര്‍മ കുലത്തില്‍ പിറന്നത് കൊണ്ട് കൂടിയാകാം കല എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്. ഒരു വയസ്സ് മുതല്‍ ഞാന്‍ വരയ്ക്കുമായിരുന്നു എന്ന് അച്ഛനമ്മമാര്‍  പറഞ്ഞു കേട്ടിടുണ്ട് ആന ആയിരുന്നു ഇഷ്ട്ട വിഷയം. എന്റെ ചെറിയച്ചന്മാരില്‍ ഇളയ ആളായ "അമ്മാന " ആണ് എന്നെ മനുഷ്യനെ വരയ്ക്കാന്‍ പഠിപ്പിച്ചത്. അദ്ദേഹം സാമാന്യം നന്നായി വരയ്ക്കുമായിരുന്നു. പിന്നീട് ബസ്സ്‌ കാറ് തുടങ്ങിയവ അമ്മയുടെ ബന്ധുക്കളായ പേരയത്ത് ഉള്ള സജി , സാബു ചേട്ടന്മാര്‍ വരയ്ക്കുന്നത് കണ്ടു പഠിച്ചു.എന്റെ കുഞ്ഞമ്മാവന്‍ (അമ്മയുടെ അനിയന്‍)നന്നായി (പ്രൊഫഷനല്‍ രീതിയില്‍ തന്നെ ) വരക്കുമായിരുന്നു. അമ്മയുടെയും വല്യമ്മയുടെയും പഴയ റെക്കോര്ഡ്  ബുക്കുകളില്‍ അദ്ദേഹം വരച്ചിട്ട പടങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നും ഞാന്‍ വളരെ inspired ആയിട്ടുണ്ട്.

വര പഠിക്കാനായി എങ്ങും പോയിട്ടില്ല. "ഏകലവ്യ" രീതിയിലുള്ള പഠനം ആയിരുന്നു .അത് കൊണ്ട് തന്നെ ഇന്നും വര അത്ര തെളിഞ്ഞിട്ടില്ല. പോരായ്മകള്‍ വളരെ ഉണ്ട്, എങ്കിലും എനിക്ക് ഇന്നും ഏറ്റവും മാനസിക ഉല്ലാസം തരുന്ന ഒരു ഹോബിയാണ് വര. ചെറുപ്പത്തില്‍ സ്കൂള്‍ തലത്തില്‍ കുറച്ചു സമ്മാനങ്ങള്‍ കിട്ടിയിരുന്നു. മിക്കവാറും എല്ലാ ഓണത്തിനും സ്കൂളിലെ എന്റെ "ഹൌസിനു ' വേണ്ടി പൂക്കളം ഡിസൈന്‍ വരച്ചിരുന്നു.  

എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോള്‍  ആയിടയ്ക്ക് വായിച്ച ജിം കോര്‍ബറ്റ് വേട്ടക്കഥകളില്‍  നിന്നും terminator, predator തുടങ്ങിയ ആക്ഷന്‍ സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു പത്തമ്പത് പേജു വരുന്ന ഒരു ചിത്രകഥ പുസ്തകം ഞാന്‍ ഉണ്ടാക്കി. ഇംഗ്ലീഷില്‍ ആയിരുന്നു . . crayons,സ്കെച്ച് പെന്‍ തുടങ്ങിയവ ഉപയോഗിച്ചാണ് അതിലെ ചിത്രങ്ങള്‍ വരച്ചത്. ഇന്നും അതെന്റെ കയ്യില്‍ ഉണ്ട്.

പിന്നീട് കോളേജില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ വെച്ച് കൂട്ടുകാര്‍ക്ക് വേണ്ടി അവര്‍ പറയുന്നത് വരയ്ക്കലായി. അങ്ങനെ വരച്ചു വരച്ചു ഒരിക്കല്‍ industrial management പഠിപ്പിച്ചിരുന്ന സാര്‍ 'പൊക്കി '. നടപടി പേടിച്ചു ഡിപ്പാര്ട്ട്മെന്റില്‍ ചെല്ലുമ്പോള്‍ സാര്‍ തന്റെ ഒരു പാസ്പ്പോര്‍ട്ട് ഫോട്ടോ എടുത്തു തന്നു. വരയ്ക്കാനായി! അങ്ങനെ സാറിനും വരച്ചു കൊടുക്കേണ്ടി വന്നു. കോളേജ് കഴിഞ്ഞു പിന്നീടു ജോലിയും തിരക്കുകളും ആയപ്പോള്‍ വര എങ്ങോ പോയ്‌ പോയി. 

എം ടി പറഞ്ഞത് പോലെ ."ആരോഗ്യമുണ്ടായിരുന്നപ്പോള്‍ ഇഷ്ട്ടമുള്ളത് വാങ്ങിച്ചു കഴിക്കാന്‍ കാശില്ലായിരുന്നു. കാശ് ഉണ്ടായപ്പോള്‍ രോഗങ്ങള്‍  കാരണം ഇഷ്ട്ടമുള്ളത് ഒന്നും കഴിക്കാനും വയ്യാണ്ടായി." ഇത് പോലെ തന്നെ ആയി എന്റെ വരയുടെ കാര്യം. വരയോട് താത്പര്യം ഉണ്ടായിരുന്നപ്പോള്‍ അതിനു ആവശ്യമുള്ള കളറുകളും ,പെന്‍സിലുകളും ഒക്കെ വാങ്ങിക്കാന്‍ കാശില്ലായിരുന്നു. വീട്ടില്‍ ചോദിച്ചാല്‍ തരുകയും ഇല്ല. എപ്പോഴും (ഇപ്പോഴും !) പഠിത്തം എന്നാ പല്ലവിയല്ലാതെ അച്ഛന്‍ വേറെ ഒന്നും പറയില്ല . അത് കൊണ്ട് അന്ന് കയ്യില്‍ കിട്ടിയത്  വെച്ച് വരച്ചു. 

പിന്നീട് ജോലി കിട്ടിയപ്പോള്‍ ചെറുപ്പത്തില്‍ ചോദിച്ചിട്ട് കിട്ടാതെ പോയ എല്ലാം വാങ്ങിച്ചു കൂട്ടാന്‍ ഉള്ള ഒരു വ്യഗ്രതയായിരുന്നു. അങ്ങനെ വരയ്ക്കാനുള്ള കുറെ സാധനങ്ങളും വാങ്ങി. എല്ലാം പ്രൊഫഷണല്‍ ഗ്രേഡ് സാമഗ്രികള്‍. സ്റ്റെടലര്‍,പെലിക്കന്‍,കോഹിനൂര്‍,കാംലിന്‍,തുടങ്ങി പല കമ്പനികളുടെയും ഏറ്റവും നല്ല പ്രോടക്റ്റ് നോക്കി വാങ്ങി. വാങ്ങിയതെല്ലാം അത് പോലെ തന്നെ പായ്ക്കറ്റില്‍ ഇരുന്നു. വരയ്ക്കാന്‍ ഉള്ള ഇന്‍സ്പിരേഷന്‍ പോയി കഴിഞിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞു. കല്യാണം കഴിഞ്ഞു . മകന്‍ ജനിച്ചു. അവന്‍ കുറച്ചു വലുതായപ്പോള്‍ എന്റെ ആര്‍ട്ട് പേപ്പറും, പെന്‍സിലും എല്ലാം എടുത്ത് അവന്‍ പണി തുടങ്ങി. ഞാന്‍ തടഞ്ഞില്ല. ഞാനോ ഒന്നും ചെയ്യുന്നില്ല. അവന്‍ വരച്ചു തെളിയട്ടെ എന്ന് കരുതി . 

അടുത്തയിടെ എന്താണെന്ന് അറിയില്ല  മകന്‍ ബാകി വെച്ച ആര്‍ട്ട് പേപ്പറില്‍ വെറുതെ വരച്ചു തുടങ്ങി. എനിക്ക് അധിക സമയം വേണ്ട, അധികം സമയം ഇരുന്നു വരയ്ക്കാനുള്ള ക്ഷമയും എനിക്കില്ല. പെന്‍സില്‍ ഡ്രോയിംഗ് മാത്രമാണ് വശം. പത്തു പതിനഞ്ചു മിനുട്ട് എടുത്തു ആദ്യ പടം പൂര്‍ത്തിയായി. കുറച്ചു ലൈക്ക് കിട്ടുമോ എന്ന് നോക്കാം എന്ന് കരുതി ഫെയ്സ്ബൂക്കില്‍ ഇട്ടു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പലരും നല്ല അഭിപ്രായം പറഞ്ഞു. കൂടുതല്‍ വിസ്മയിപ്പിച്ചത് സ്കൂളില്‍ എന്റെ ജൂനിയര്‍ ആയി പഠിച്ച സുഹൃത്ത്  എന്റെ സ്കൂളിലെ പടം വരയെ അനുസ്മരിച്ചു ഒരു കമന്റ് ഇട്ടതാണ്. പതിനഞ്ചു വര്ഷം കഴിഞ്ഞിട്ടും സ്കൂളിലെ സഹപാഠികള്‍ എന്നെ ഓര്‍ക്കാന്‍ കാരണം എന്റെ വരയ്ക്കാന്‍ ഉള്ള കഴിവാണ് എന്നത് എന്നെ ശരിക്കും സന്തോഷിപ്പിച്ചു.

അന്ന് മുതല്‍ സമയം കിട്ടുമ്പോള്‍ ഞാന്‍ ചില ചിത്രങ്ങള്‍ വരിച്ചു തുടങ്ങി .ഇത് വരെ മൂന്നു നാലെണ്ണം വരച്ചു. ഫെയ്സ്ബുക്കില്‍ ഇട്ടു. കുറെ ലൈക്കും കിട്ടി. ഇപ്പോള്‍ ഒരു തോന്നല്‍ .തിരുവനതപുരത്ത് ജോലി ചെയ്തിരുന്ന കാലത്ത് അവിടുത്തെ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ ചേര്‍ന്ന് പഠിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന്.
(തിരുവനതപുരം നഗരം വിട്ടു പോന്നതാണ്  എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്ന്......... അത് വേറെ പോസ്റ്റിനുള്ളത്...)

വാട്ടര്‍കളറും,ഓയില്‍ പെയ്ന്റിങ്ങും പഠിക്കണം എന്നുണ്ട്.കോളേജില്‍ പഠിക്കുമ്പോള്‍ വിനോദ് എന്ന സുഹൃത്ത് ഉണ്ടായിരുന്നു. മൂപ്പര്‍ നന്നായി ഓയില്‍ പെയ്ന്റിംഗ് ചെയ്യുമായിരുന്നു .പുള്ളി വരച്ചു കൊണ്ടിരുന്ന പടത്തില്‍ ഞാന്‍ ഒന്ന് പയറ്റി നോക്കിയിട്ടുമുണ്ട്.അന്നേ ഉള്ള മോഹമാണ്  ഓയില്‍ പെയ്ന്റിംഗ് പഠിക്കണം എന്ന്. എനാല്‍ വളരെ  ക്ഷമ വേണ്ട ഒരു മേഖല ആണ് അത്. കുറെ നേരം എടുക്കും പടം ഒന്ന് ശെരിയായി വരാന്‍. എനിക്ക് ആണെങ്കില്‍ അര മണിക്കൂറില്‍ കൂടുതല്‍ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ടാണ്. എങ്കിലും ശ്രമിക്കും. അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ജാതക പ്രകാരം(മൂപ്പര്‍ ജ്യോത്സ്യം  നന്നായി  പഠിച്ചതാണ് ) ഞാന്‍ എന്തെങ്കിലും കാര്യത്തില്‍ മനസ്സ് ഇരുത്തിയാല്‍ ഇതു ഞാന്‍ നടത്തിയെടുക്കും എന്ന്. പക്ഷെ മനസ്സ് ഇരുത്താന്‍ ആണ് പ്രയാസം!

ഇന്നിപ്പോള്‍ എന്റെ കുടുംബത്തില്‍ അച്ഛന്റെ ഭാഗത്തും അമ്മയുടെ ഭാഗത്തും നന്നായി വരക്കുകയും ആ ഹോബിഇന്നും കൊട്നു നടക്കുകയും ചെയ്യുന്ന ബന്ധുക്കള്‍ എനിക്കുണ്ട്. എന്നെക്കാള്‍ എത്രയോ നന്നായി പല മീഡിയം ഉപയോഗിച്ച് വരക്കുന്നവര്‍ .

ഒന്ന് എന്റെ വല്യമ്മാവന്റെ മകന്‍ ജയദേവ്(panchu). മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ മാനേജര്‍ ആയി ലോകം ചുറ്റുമ്പോഴും അദ്ദേഹം ഇന്നും തന്റെ ജന്മ സിദ്ധ കഴിവിനെ സ്വയം പ്രോത്സാഹിപ്പിക്കുന്നുണ്ട് .തിരുവനതപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍   തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തിയിട്ടുണ്ട്  പുള്ളി . വാട്ടര്‍ കളറും ഓയിലും പുള്ളി ഉപയോഗിക്കും.

മറ്റൊരാള്‍ എന്റെ കസിന്‍ ആയ വിഷ്ണു ആണ്. എന്റെ അച്ഛന്റെ അനിയത്തി (എന്റെ വല്യാന്റി)യുടെ മകന്‍. സിംഗപ്പൂരില്‍ എഞ്ചിനിയറിംഗിന്  പഠിക്കുന്നു. നന്നായി പെന്‍സില്‍ സ്കെച്ച് ചെയ്യും.പുള്ളിയുടെ കൂട്ടുകാരുടെ പടം ഒക്കെ വരച്ചു ഫെയ്സ്ബുക്കില്‍ ഇട്ടതു കണ്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. 

ഇനി എന്റെ മകന്‍ ഇതില്‍ താത്പര്യമുള്ളത്‌ പോലെ തോന്നുന്നുണ്ട്..ഇല്ലെങ്കിലും കുഴപ്പമില്ല.ഇഷ്ടമില്ലാത്തത് പഠിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. തനിക്ക് കഴിയാത്തത് ഒക്കെ മക്കളെക്കൊണ്ട് സാധിക്കണം എന്ന് ഒരു തരം വാശിയോടെ പ്രവര്‍ത്തിക്കുന്നവര്‍ ആണല്ലോ ഭൂരിപക്ഷം മാതാപിതാക്കളും(ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് ലളിത കലകളെ കുറിച്ചാണ്.). മക്കള്‍ക്ക് അത് പ്രതീക്ഷിച്ചത് പോലെ സാധിക്കാതെ വരുമ്പോള്‍ അവരെ ചീത്ത പറയുകയും ചെയ്യും. സ്കൂള്‍ കലോത്സവം എന്നാ പേരില്‍ മാതാപിതാക്കളുടെ തെരുവ് യുദ്ധം എല്ലാ വര്‍ഷവും നമ്മുടെ സാക്ഷര കേരളത്തില്‍ അരങ്ങേറാറള്ളതാനല്ലോ .

പക്ഷെ അവര്‍ ഓര്‍ക്കാത്ത കാര്യം തങ്ങളുടെ മക്കള്‍ക്ക്  മറ്റൊരാളുടെ മക്കളെ പോലെ ആകാന്‍ പറ്റില്ല എന്ന് ആണ്. ജനിടിക്സ്  എന്നത് ഒരു സത്യമാണ്."ലൈക് ഫാതര്‍ ലൈക് സണ്‍" എന്നാണല്ലോ. അത് കൊണ്ട് ഞാന്‍ കരുതുന്നത് മകന് എല്ലാ കലാപരമായ  മേഖലകളും പരിചയപ്പെടുത്തി കൊടുക്കുക എന്നാണ്. പാട്ട് ഡാന്‍സ്,ചിത്രം വര, സ്പോര്‍ട്സ് , etc.. എന്നിവയെപ്പറ്റി അവനു വേണ്ട ഗയ്ടന്‍സ് കൊടുക്കുക. പിന്നീട് അവന്‍ തന്നെ തനിക്ക് ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്യട്ടെ. ഇനിയിപ്പോ പടം വരയാണ് അവനു ഇഷ്ട്ടമുള്ള ഹോബി എങ്കില്‍ പെരുത്ത് സന്തോഷം !

ഞാന്‍ അടുത്തയിടെ വരച്ച ചില  പടങ്ങള്‍ ഇവിടെ അപ്ലോഡ് ചെയ്യുന്നുന്നുണ്ട് ...ഇപ്പഴല്ല, പിന്നെ...


Comments

Popular posts from this blog