Posts

എന്റെ ചിത്രമെഴുത്ത്‌ -ഭൂതവും ഭാവിയും

ചെറുപ്പംമുതലേ ചിത്രം വരയില്‍ താത്പര്യമുണ്ടായിരുന്നു എനിക്ക്. ഒരു പക്ഷെ വിശ്വകര്‍മ കുലത്തില്‍ പിറന്നത് കൊണ്ട് കൂടിയാകാം കല എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്. ഒരു വയസ്സ് മുതല്‍ ഞാന്‍ വരയ്ക്കുമായിരുന്നു എന്ന് അച്ഛനമ്മമാര്‍  പറഞ്ഞു കേട്ടിടുണ്ട് ആന ആയിരുന്നു ഇഷ്ട്ട വിഷയം. എന്റെ ചെറിയച്ചന്മാരില്‍ ഇളയ ആളായ "അമ്മാന " ആണ് എന്നെ മനുഷ്യനെ വരയ്ക്കാന്‍ പഠിപ്പിച്ചത്. അദ്ദേഹം സാമാന്യം നന്നായി വരയ്ക്കുമായിരുന്നു. പിന്നീട് ബസ്സ്‌ കാറ് തുടങ്ങിയവ അമ്മയുടെ ബന്ധുക്കളായ പേരയത്ത് ഉള്ള സജി , സാബു ചേട്ടന്മാര്‍ വരയ്ക്കുന്നത് കണ്ടു പഠിച്ചു.എന്റെ കുഞ്ഞമ്മാവന്‍ (അമ്മയുടെ അനിയന്‍)നന്നായി (പ്രൊഫഷനല്‍ രീതിയില്‍ തന്നെ ) വരക്കുമായിരുന്നു. അമ്മയുടെയും വല്യമ്മയുടെയും പഴയ റെക്കോര്ഡ്  ബുക്കുകളില്‍ അദ്ദേഹം വരച്ചിട്ട പടങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നും ഞാന്‍ വളരെ inspired ആയിട്ടുണ്ട്. വര പഠിക്കാനായി എങ്ങും പോയിട്ടില്ല. "ഏകലവ്യ" രീതിയിലുള്ള പഠനം ആയിരുന്നു .അത് കൊണ്ട് തന്നെ ഇന്നും വര അത്ര തെളിഞ്ഞിട്ടില്ല. പോരായ്മകള്‍ വളരെ ഉണ്ട്, എങ്കിലും എനിക്ക് ഇന്നും ഏറ്റവും മാനസിക ഉല്ലാസം തരുന്ന ഒരു ഹോബി